Monday, 26 May 2025

 https://youtu.be/fqfDZdeeLw8?si=ldOY8GeNt8ZGC4rI

നമസ്കാരം 🙏
ഇന്ന് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത് ഒരു കറിയുടെ കഥയാണ്, വെറുമൊരു കറിയല്ല, എന്റെ ഫ്രിഡ്ജിൽ ഒറ്റപ്പെട്ട് പോയ ഒരു ക്യാപ്‌സിക്കത്തിന്റെ കഥ! 😜 അങ്ങനെ ഒരു ദിവസം, ഫ്രിഡ്ജ് ഒന്ന് വൃത്തിയാക്കാം എന്ന് വിചാരിച്ച് ഞാൻ അതിന്റെ വാതിൽ തുറന്നു. പച്ചക്കറികളും ഫ്രൂട്സുമെല്ലാം കാലിയായി, അടുത്ത ആഴ്ചത്തേക്കുള്ള ലിസ്റ്റ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഞാൻ. അപ്പോഴാണ് ആ കാഴ്ച കണ്ടത്! 😱ഫ്രിഡ്ജിന്റെ ഒരു മൂലയിൽ, ആരുമില്ലാതെ, ഒറ്റപ്പെട്ട്, ഒരു ക്യാപ്‌സിക്കം! 🥺 പാവം....പുലാവ് ഉണ്ടാക്കാൻ വേണ്ടി വാങ്ങിച്ചതായിരുന്നു, പക്ഷെ ഉണ്ടാക്കാൻ പറ്റിയില്ല😒😒.അന്നാണെങ്കിൽ നല്ല മഴയും. ഈ മഴയത്ത് പുറത്ത് പോയി വേറെ പച്ചക്കറി വാങ്ങണ്ട, ഈ ക്യാപ്‌സിക്കത്തിനെ വെച്ച് എന്തേലും ഉണ്ടാക്കിയാലോ? എന്ന് മനസ്സിൽ ഒരു കുഞ്ഞു ബൾബ് കത്തി. ക്യാപ്‌സിക്കത്തിന് ഒരു കൂട്ടായി, അടുക്കളയിൽ നിന്ന് രണ്ട് ഉരുളക്കിഴങ്ങും കൂടി എടുത്തു. പിന്നെ ഒന്നും നോക്കിയില്ല, പെട്ടെന്ന് തട്ടിക്കൂട്ടി ഒരു കറി! സത്യം പറഞ്ഞാൽ, വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല.😝 പക്ഷെ ഉണ്ടാക്കി വന്നപ്പോൾ സംഭവം കിടു ടേസ്റ്റ് ആരുന്നു! 😋 ചോറിന് കൂടെ കഴിക്കാൻ ഉണ്ടാക്കിയതാണെങ്കിലും ചപ്പാത്തിക്ക് ഇത് ഒരു രക്ഷയുമില്ലാത്ത കോമ്പിനേഷൻ ആണുട്ടോ! അങ്ങനെ ഫ്രിഡ്ജിൽ ഒറ്റപ്പെട്ടുപോയ ആ ക്യാപ്‌സിക്കവും, രണ്ട് ഉരുളക്കിഴങ്ങും ചേർന്ന് ഒരു സൂപ്പർ സ്റ്റാർ കറിയായി മാറി! ഈ കറിയുടെ റെസിപ്പി ആണ് ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്കും ഇത് ഇഷ്ടമാകും, ഉറപ്പ്! 🥰